നൂറിലധികം രാജ്യങ്ങളിൽ ഐ ഫോണുകളിൽ ലഭ്യമായിരുന്ന ലൈറ്റ്-എക്‌സ് (LightX) എന്ന മികച്ച പെയിഡ് ഫോട്ടോ എഡിറ്റർ ആപ്പ് ഇപ്പോൾ ആൻഡ്രോയ്ഡിലും ലഭ്യമാണ്.
ലൈറ്റ്-എക്‌സ് ഓൾ ഇൻ വൺ മൊബൈൽ ഫോട്ടോ എഡിറ്റർ ഉപയോഗിച്ച് കട്ട് ഔട്ടുകൾ തയാറാക്കാം, ഫോട്ടോകളുടെ പശ്ചാത്തലം നീക്കം ചെയ്യാം, ഷേപ്പുകളും കാരിക്കേച്ചറുകളും സൃഷ്ടിക്കാം, കൃത്യതയുള്ള സെൽഫികളിലും പോർട്രെയിറ്റുകളിലും ഹെയർ കളർ മാറ്റാം, കളർ സ്പ്‌ളാഷ് എഫക്ടുകൾ ചേർക്കാം, ഡബിൾ മൾട്ടിപ്പിൾ എക്‌സ്‌പോഷർ എഫക്ടുകൾക്കായി ഫോട്ടോകൾ ബ്ലെൻഡ് ചെയ്യാം, ബ്ലർ എഫക്ടുകളും നൽകാം.
നിരവധി ഫീച്ചറുകൾ പ്രദാനം ചെയ്യുന്ന ലൈറ്റ്-എക്‌സിൽ നിന്നും നിങ്ങൾക്ക് വേണ്ടത്ര ഫോട്ടോ ഫ്രെയിമുകളും ഫോട്ടോ കൊളാഷുകളും തിരഞ്ഞെടുക്കാം. ഫോട്ടോയുടെ മുകളിൽ രസകരമായ സ്റ്റിക്കറുകൾ തീർക്കാം, ചിത്രം വരയ്ക്കാം അങ്ങനെ ഫോട്ടോകളുടെ ഭംഗി വർദ്ധിപ്പിക്കാം. ഫോട്ടോകൾക്ക് മുകളിൽ ടെക്സ്റ്റ് മീംസ് വേണോ, അതിനും വഴിയൊരുക്കുന്നുണ്ട് ലൈറ്റ്-എക്‌സ്.
ലൈറ്റ്-എക്‌സ് നൽകുന്നത്:
1. ബാക്ക് ഗ്രൗണ്ട് നീക്കം ചെയ്ത് കട്ട് ഔട്ട് ചെയ്യാം.
• ഒരുപോലെയുള്ള ഭാഗങ്ങൾ തിരിച്ചറിയാൻ ലാസോ ടൂൾ ഉപയോഗിക്കുക.
• കട്ട് ഔട്ട് ചെയ്തത് ഏത് ബാക്ക് ഗ്രൗണ്ടിലും സൂപ്പർഇംപോസ് ചെയ്ത് പുതിയ ഇമേജ് സൃഷ്ടിക്കാം.
2. കളർ സ്പ്ലാഷ്
• ചിത്രത്തിന്റെ വിവിധ ഭാഗങ്ങൾക്കനുയോജ്യമായ വ്യത്യസ്ത നിറങ്ങളും, മങ്ങിയ ചാരനിറ ഷേഡുകളും അപ്ലൈ ചെയ്യാം.
• ഒരേപോലെയുള്ള കളർ സ്പ്ലാഷ് ഭാഗങ്ങൾ ഓട്ടോമാറ്റിക്കായി സെലക്ട് ചെയ്യുന്ന സ്മാർട്ട് ലാസോ ടൂൾ.
3. ബ്ലെൻഡ് ഫോട്ടോസ്
• ആകർഷകമായ സർറിയൽ എഫക്ടുകൾക്ക് വ്യത്യസ്ത ഇമേജുകളെ മിക്‌സ് ചെയ്യാം.
• ഡാർക്കൻ ബ്ലെൻഡ്, ലൈറ്റൻ ബ്ലെൻഡ് തുടങ്ങിയ ബ്ലെൻഡ് മോഡുകൾ ഉപയോഗിച്ച് ഡബിൾ എക്‌സ്‌പോഷർ, മൾട്ടിപ്പിൾ എക്‌സ്‌പോഷർ എഫക്ടുകളോടു കൂടി ഫോട്ടോകളെ കൂട്ടി യോജിപ്പിക്കാം.
4. പ്രൊഫഷണൽ ഇമേജ് എഡിറ്റിംഗ് ടൂൾസ്
• ഇമേജിന്റെ ടോൺ അഡ്ജസ്റ്റ് ചെയ്യാൻ കർവ്, ലെവൽസ്, കളർ ബാലൻസ് എന്നിവ ഉപയോഗിക്കുക.
5. നിങ്ങളുടെ സെൽഫികൾക്കും പോർട്രെയിറ്റുകൾക്കും പൂർണ്ണത വരുത്തുക
• ഇമേജുകൾ ഷാർപ്പ് ചെയ്യാൻ ഓട്ടോ, മാനുവൽ മോഡുകൾ
• തിരഞ്ഞെടുക്കാൻ വേണ്ടത്ര ബ്യൂട്ടി ഫിൽട്ടറുകൾ
• ഫോട്ടോവിൽ നിങ്ങളുടെ മുഖത്തുള്ള മുഖക്കുരുവും പാടുകളും നീക്കം ചെയ്യാം.
• തലമുടിയുടെ നിറം മാറ്റി വിവിധ ഹെയർ സ്റ്റൈലുകൾ അപ്ലൈ ചെയ്യാം.
6. നിങ്ങളുടെ ഫോട്ടോകൾ എഡിറ്റ് ചെയ്യാൻ ഫിൽട്ടറുകളുടെ ശ്രേണി
• വിന്റേജ്, റിട്രോ, ബ്ലാക്ക് ആന്റ് വൈറ്റ്, ഗ്രഞ്ച്, ഡ്രാമ, അനലോഗ് ഫിൽട്ടറുകൾ, ഗ്ലോ എഫക്ടുകൾ എന്നിങ്ങനെ വിവിധ ഫിൽട്ടറുകൾ തിരഞ്ഞെടുത്ത് അപ്ലൈ ചെയ്യുക.
7. അഡ്വാൻസ്ഡ് ഫോട്ടോ ട്രാൻസ്‌ഫോം ടൂൾസ്
• നിങ്ങളുടെ ഇമേജുകളെ ക്രോപ്പ് ചെയ്ത്, റൊട്ടേറ്റ് ചെയ്ത് പെർസ്‌പെക്ടീവ് ട്രാൻസ്‌ഫോം അപ്ലൈ ചെയ്യൂ.
8. സ്റ്റാൻഡാർഡ് എഡിറ്റിംഗ്
• നിങ്ങളുടെ ഫോട്ടോകൾക്ക് മിഴിവേകാൻ ബ്രൈറ്റ്‌നസ്, കോൺട്രാസ്റ്റ്, എക്‌സ്‌പോഷർ, ഹ്യൂ, സാച്ചുറേഷൻ, ഇന്റൻസിറ്റി, ഷാഡോസ്, മിഡ് ടോണുകൾ, ഹൈലൈറ്റ്‌സ്, ടെംപറേച്ചർ, ടിന്റ് ആന്റ് കളർ എന്നിവ അഡ്ജസ്റ്റ് ചെയ്യാനുള്ള ടൂളുകൾ ഉപയോഗിക്കുക.
9. ഫോക്കസ് എഫക്ട്‌സ്
• നിങ്ങളുടെ ഫോട്ടോകളിൽ ലെൻസ് ബ്ലർ, ബൊക്കെ ബ്ലർ, മാസ്‌ക് ബ്ലർ തുടങ്ങിയ വ്യത്യസ്ത ഫോക്കസ് എഫക്ടുകൾ അപ്ലൈ ചെയ്യാം.
• ചിത്രത്തിന്റെ അകത്തും പുറത്തും വിന്യെറ്റ് എഫക്ട് അപ്ലൈ ചെയ്യാം.
10. ഷെയിപ്പുകൾ കൈകാര്യം ചെയ്യാം
• ശരീര ഘടനയുടെ സവിശേഷതകൾക്ക് രൂപം നൽകാൻ റിഫൈൻ ടൂൾ ഉപയോഗിക്കുക.
• വ്യത്യസ്ത കാർട്ടൂൺ, കാരിക്കേച്ചർ എഫക്ടുകൾക്ക് റീഷേപ്പ് ടൂൾ ഉപയോഗിക്കുക.
11. കൊളാഷ്
• വിവിധ ചിത്രങ്ങളെ കൂട്ടിച്ചേർത്ത് കൊളാഷുകൾ നിർമ്മിക്കാൻ വേണ്ടത്ര കൊളാഷ് ടെംപ്ലേറ്റുകളും ഗ്രിഡ് ലേ ഔട്ടുകളും.
• കൊളാഷുകൾ റീ സൈസ് ചെയ്യാം, പശ്ചാത്തലത്തിന്റെ നിറവും, ബോർഡറിന്റെ തിക്ക്‌നസും മാറ്റാം.
12. ഫോട്ടോ ഫ്രെയിമുകൾ
• നിങ്ങളുടെ ഫോട്ടോകൾക്ക് ലവ്, ബർത്ത് ഡേ, കളർ, വിന്റേജ്, ഗ്രഞ്ച് എന്നിങ്ങനെ വിവിധ ഫ്രെയിമുകൾ നൽകാം.
13. സ്റ്റിക്കർ
• നിങ്ങളുടെ ഫോട്ടോകളിൽ ലവ് സ്റ്റിക്കറുകൾ, കോമിക് സ്റ്റിക്കറുകൾ, ടെക്‌സ്റ്റ് സ്റ്റിക്കറുകൾ, ബർത്ത് ഡേ സ്റ്റിക്കറുകൾ എന്നു തുടങ്ങി നിരവധി സ്റ്റിക്കറുകൾ അപ്ലൈ ചെയ്യാം.
• സ്റ്റിക്കറുകളുടെ കളറും, ട്രാൻസ്പരൻസിയും മാറ്റാം
14-ഡൂഡിൽ ഡ്രോയിംഗ്
• നിങ്ങളുടെ ചിത്രങ്ങളിൽ വരയ്ക്കാൻ വ്യത്യസ്ത ഡൂഡിൽ ബ്രഷുകൾ ഉപയോഗിക്കുക.
• ഡൂഡിൽ ബ്രഷിന്റെ കളറും, തിക്ക്‌നസും, സൈസും മാറ്റാം.
15. ടെക്‌സ്റ്റ്
• നിങ്ങളുടെ ചിത്രങ്ങളിൽ ടെക്‌സ്റ്റ് ചേർക്കാം, ടെക്‌സ്റ്റ് മീംസ് സൃഷ്ടിക്കാം.
• ടെക്‌സ്റ്റ് ചേർത്തതിനു ശേഷം അതിന്റെ തിക്ക്‌നസും, കളറും, ഫോണ്ടും, ഒപ്പാസിറ്റിയും മാറ്റാനുള്ള സൗകര്യം.
ആൻഡ്രോയ്ഡിൽ ലൈറ്റ്-എക്‌സ് ഡൗൺലോഡ് ചെയ്യൂ. ഓൺ ദ ഗോ ഫോട്ടോഗ്രാഫി ഒരിക്കലും ഇത്ര എളുപ്പത്തിലും, വേഗത്തിലും രസകരമായി ചെയ്യാനാകുമായിരുന്നില്ല.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ഏപ്രി 18